Kerala
സ്‌കൂളുകളിലെ എന്‍ സി സി ഗ്രേസ് മാര്‍ക്ക് വര്‍ധിപ്പിച്ചു
റിപ്പബ്ലിക് ഡേ പരേഡ് ചെയ്ത എന്‍ സി സി കാഡറ്റുകള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് 40ഉം നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്തവരുടേത് 30ഉം ആക്കി ഉയര്‍ത്തി.
തിരുവനന്തപുരം | സ്‌കൂളുകളിലെ എന്‍ സി സി ഗ്രേസ് മാര്‍ക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍. റിപ്പബ്ലിക് ഡേ പരേഡ് ചെയ്ത എന്‍ സി സി കാഡറ്റുകള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് 40ഉം നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്തവരുടേത് 30ഉം ആക്കി ഉയര്‍ത്തി. നേരത്തെ 25 മാര്‍ക്കായിരുന്നു ഗ്രേസ് മാര്‍ക്ക്.
75 ശതമാനമോ അതില്‍ കൂടുതലോ പരേഡ് അറ്റന്‍ഡന്‍സുള്ളവര്‍ക്ക് 20 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
മാമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥ് എസ് കുമാര്‍ എന്‍ സി സി ഗ്രേസ് മാര്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
---- facebook comment plugin here -----




