Connect with us

Kozhikode

മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ദേശീയ യുനാനി ദിനം ആചരിച്ചു

യുനാനി വൈദ്യശാസ്ത്ര പിതാവ് ഹക്കീം അജ്മല്‍ ഖാന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ദിനാചരണം.

Published

|

Last Updated

ദേശീയ യുനാനി ദിനാചരണം 'അനാസിര്‍' ഡോ. മുഹമ്മദ് റോഷന്‍ നൂറാനി ഉദ്ഘാടനം ചെയ്യുന്നു

നോളജ് സിറ്റി | കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ദേശീയ യുനാനി ദിനാചരണം-‘അനാസിര്‍’ സംഘടിപ്പിച്ചു. യുനാനി വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹക്കീം അജ്മല്‍ ഖാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ദിനാചരണം സംഘടിപ്പിച്ചത്.

രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയുടെ ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് റോഷന്‍ നൂറാനി നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുജീബ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. നാസിയ ഫര്‍ഹീന്‍, ഇസ്ഹാഖ് പ്രസംഗിച്ചു.

പോസ്റ്റര്‍ പ്രസന്റേഷന്‍, ക്വിസ്, ഡിബേറ്റ്, ആരോഗ്യ ബോധവത്കരണം തുടങ്ങി പത്തോളം മത്സരങ്ങള്‍ നടന്നു. ഒമ്പത്, പത്ത്, ഏഴ് ബാച്ചുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡോ. നാസിയ സ്വാഗതവും യൂണിയന്‍ സെക്രട്ടറി അല്‍വാരിസ് ഫായിസ് നൂറാനി നന്ദിയും പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest