Connect with us

Kerala

കൊല്ലം കൊട്ടിയത്തെ ദേശീയപാതാ തകര്‍ച്ച; വിദഗ്ധ സമിതി റിപോര്‍ട്ട് ഉടന്‍

നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതലയുണ്ടായിരുന്ന ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യമുള്‍പ്പെടെയാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്.

Published

|

Last Updated

കൊല്ലം | കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നതില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതലയുണ്ടായിരുന്ന ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യമുള്‍പ്പെടെയാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്.

കാണ്‍പൂര്‍ ഐ ഐ ടിയില്‍ നിന്നുള്ള ഡോ. ജിമ്മി തോമസിന്റെയും പാലക്കാട് ഐ ഐടിയിലെ ഡോ. ടി കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള മൂന്ന് അംഗ വിദഗ്ധ സമിതി ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു.

ദേശീയപാതയുടെ അടിസ്ഥാന നിര്‍മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനും സ്വതന്ത്ര എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്‍സിനും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

Latest