Connect with us

Kuwait

ദേശീയ ദിനാഘോഷം: സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത് അധികൃതർ

ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

Published

|

Last Updated

കുവൈത്ത് സിറ്റി | രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പരിപൂർണ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ ആശ്രദ്ധമായ പെരുമാറ്റങ്ങളോ കണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റ നന്റു ജനറൽ അൻവർ അൽ ബർജാസ് കർശന നിർദ്ദേശം നൽകി.
അൽ ബർജാസിന്റെ നേതൃത്വത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായിവിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യോഗത്തിൽ ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിന്നുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു.
സുരക്ഷയുടെയും ട്രാഫിക് പ്ലാനിന്റെയും അവലോകനവും യോഗത്തിൽ നടന്നു. പൊതു ജനങ്ങൾക്ക് പ്രത്യേകിച്ച് പ്രായമായവർക്കും മറ്റും എല്ലാവിധ സഹായങ്ങളും ചെയ്യണമെന്നും അൽ ബർജാസ് നിർദേശിച്ചു.
---- facebook comment plugin here -----

Latest