punnapra murder
പുന്നപ്രയിലെ നന്ദുവിന്റെ മരണം കൊലപാതകം: വി ഡി സതീശന്‍
'മരണത്തിന് പിന്നില്‍ ഡി വൈ എഫ് ഐയും ലഹരി മാഫിയയും'

കൊച്ചി ആലപ്പുഴ പുന്നപ്രയില്‍ നന്ദു എന്ന യുവാവ് ട്രെയിനിടച്ച് മരിച്ചത് കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മരണത്തിന് പിന്നില്‍ ഡി വൈ എഫ് ഐയും ലഹരി മാഫിയയുമാണ്. നന്ദുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവരാതിരിക്കാന്‍ പോലീസ് ശ്രമിച്ചു. നന്ദുവിന്റെ ഓഡിയോ ഡിലീറ്റാക്കാന്‍ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.
നന്ദുവിന്റെ മരണത്തില്‍ ഡി വൈ എഫ് ഐക്കെതിരെ പരാതിയുമായി നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ പ്രര്‍ത്തകര്‍ മര്‍ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡി വൈ എഫ് ഐക്കാര്‍ തന്നെ മര്‍ദിച്ചതായി നന്ദു പറയുന്നുണ്ട്.
---- facebook comment plugin here -----