Connect with us

National

മധ്യപ്രദേശില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നമീബിയന്‍ ചീറ്റ

ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നാണ് ഗ്രാമത്തില്‍ ഭീതി പരത്തുന്നത്.

Published

|

Last Updated

വിജയ്പൂര്‍| വിജയ്പൂരിലെ ഝാര്‍ ബറോഡ ഗ്രാമത്തില്‍ വന്‍ ചീറ്റ ശല്യം. ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നാണ് ഗ്രാമത്തില്‍ ഭീതി പരത്തുന്നത്.

കുനോ നാഷണല്‍ പാര്‍ക്ക് ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ചീറ്റ പ്രവേശിച്ചതായുളള റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഒരു നിരീക്ഷണ സംഘം അവിടെ തിരച്ചില്‍ നടത്തുകയാണ്.

കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വിവരമനുസരിച്ച്, ബറോഡ വില്ലേജിനടുത്തുള്ള ഒരു പ്രദേശത്തേക്ക് ചേക്കേറിയ ചീറ്റ കഴിഞ്ഞ മാസം നബിയയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ചീറ്റയാണെന്ന് തിരിച്ചറിഞ്ഞു. ഗ്രാമത്തിന് സമീപം ചീറ്റപ്പുലിയുടെ സാന്നിധ്യം ഗ്രാമവാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സംഭവം വനംവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് വന്യജീവി സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ ചീറ്റയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായി (ഡിഎഫ്ഒ) സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

Latest