Kuwait
കുവൈത്തില്‍ നബിദിന അവധി ഒക്ടോബര്‍ 21ന്

കുവൈത്ത് സിറ്റി | കുവൈത്തില്‍ നബിദിന അവധി ഒക്ടോബര്‍ 21 വ്യാഴാഴ്ച ആയിരിക്കും. ഇത് സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഈ മാസം 18നായിരുന്നു നബി ദിനത്തോടനുബന്ധിച്ചുള്ള അവധി വരേണ്ടിയിരുന്നത്. ഇതാണ് ഒക്ടോബര്‍ 21 വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
ഇത് പ്രകാരം വ്യാഴാഴ്ച നബിദിന അവധിയും തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയും ഉള്‍പ്പടെ മൂന്നു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഞായാറാഴ്ച മുതല്‍ പ്രവൃത്തി ദിനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.
---- facebook comment plugin here -----