Connect with us

National

മൈസൂരു-ബെംഗളുരു 10 വരി അതിവേഗ ദേശീയപാത ഉദ്ഘാടനം ഫെബ്രുവരിയില്‍

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളുരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് മതിയാകും

Published

|

Last Updated

ബെംഗളുരു| മൈസൂരു-ബെംഗളുരു 10 വരി അതിവേഗ പാത ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത ഉദ്ഘാടനം ചെയ്യും. 117 കിലോമീറ്റര്‍ ദൂരം വരുന്ന ദേശീയപാതയുടെ (എന്‍എച്ച് 275) നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളുരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് മതിയാകുമെന്ന് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബെംഗളുരുവില്‍ നിന്നും മൈസൂരുവിലെത്താന്‍ നിലവില്‍ 3 മുതല്‍ 4 മണിക്കൂര്‍ വേണ്ടി വരും. അതിവേഗ പാത തുറക്കുന്നതോടെ ഈ സമയദൈര്‍ഘ്യം കുറയുകയും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ലഭിക്കുകയും ചെയ്യും. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സര്‍വീസ് റോഡുമാണ് നിര്‍മിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങള്‍ ഉയര്‍ന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.

പാതയില്‍ ടോള്‍ പിരിവ് ഉടന്‍ തുടങ്ങും. രാമനഗരയിലെ ബിഡദിയിലും മാണ്ഡ്യയിലെ ശ്രീംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകള്‍. ടോള്‍ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല. 10 വരി പാത കേരളത്തിനും ഗുണകരമാകും.

 

---- facebook comment plugin here -----

Latest