Connect with us

International

ചൈനയില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് നിഗൂഢമായ ന്യുമോണിയ;ആശുപത്രികള്‍ നിറയുന്നതായി റിപ്പോര്‍ട്ട്

അസുഖങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ന്യുമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ചൈനയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ബെയ്ജിങ്| ചൈനയില്‍ മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പ് നല്‍കി നിഗൂഢമായ ഒരു ന്യുമോണിയ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. ചൈനയില്‍ ആശുപത്രികള്‍ നിറയുകയാണെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ന്യുമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യമായി വടക്കന്‍ ചൈനയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. മുതിര്‍ന്നവരെ ആരെങ്കിലും ഈ രോഗം ബാധിച്ചതായി സൂചനയില്ല.

 

 

 

---- facebook comment plugin here -----

Latest