delhi death
ഡല്‍ഹിയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹത
ജയ്പൂരില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയ സുജാതനെ കാണാതായിരുന്നു.

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സുജാതന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി സുജാതന്റെ ഭാര്യ ആരോപിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യം പോലീസ് പുറത്തുകൊണ്ടുവരണം. സുജാതന്റെ മൃതദേഹം ഇന്നലെയാണ് ദ്വാരകയിലെ പാര്‍ക്കില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ദില്ലിയിലാണ് സുജാതന്‍ താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ജയ്പൂരില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെ വീടിനടുള്ള പാര്‍ക്കില്‍ ഒരു മൃതദേഹം കണ്ടതായി നാട്ടുകാര്‍ പോലീസില്‍ അറിയി ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം സുജാതന്റേതാണെന്നു തിരിച്ചറിയുന്നത്.
ഡല്‍ഹിയിലെ ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും. ബിസിനസ് ആവശ്യത്തിനായി പോകുകയാണെന്നു പറഞ്ഞാണു പുറത്തേക്കു പോയതെന്നും സുജാതന് ശത്രുക്കള്‍ ഉള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞു.