Connect with us

murder of a traditional healer

മൈസൂരു പാരമ്പര്യ വൈദ്യന്റെ കൊല; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും- മലപ്പുറം എസ് പി

കൊലപാതക ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചു

Published

|

Last Updated

മലപ്പുറം | മൈസുരു പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. കേസിലെ നാല് പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളുട തെളിവെടുപ്പ് ഉടന്‍ നടത്തും. പ്രതികളെ തിരിച്ചറിയുന്നതിനായി ഷാബാ ശരീഫിന്റെ ബന്ധുക്കളെ എത്തിക്കും.

പ്രവാസി വ്യവസായിയും നിലമ്പൂര്‍ സ്വദേശിയുമായ ഷൈബിന്‍ അശ്‌റഫാണ് മുഖ്യപ്രതി. ഷൈബിന്റെ മാനേജരായ വയനാട് സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ധീന്‍, കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഡ്രൈവര്‍ നിഷാദ് എന്നിവരാണ് മറ്റ് പ്രതികള്‍. ക്രൂരമര്‍ദനമാണ് മരണ കാരണം. മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി പുഴയിലെറിയുകയായിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഇത് മുഖ്യപ്രതിയുടെ പെന്‍ഡ്രൈവില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ലഭിക്കാനാണന് പ്രതികള്‍ വൈദ്യനെ തട്ടിക്കൊണ്ടുപോയത്. വൈദ്യനുമായി പ്രതികള്‍ക്ക് സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നതായി മലപ്പുറം എസ് പി പറഞ്ഞു.

2020 ഒക്ടോബറിലാണ് പ്രതികള്‍ വൈദ്യനെ കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് വൈദ്യനെ കാണാതായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികള്‍ വൈദ്യനെ ഒന്നര വര്‍ഷം ചങ്ങലക്കിട്ട്, ബന്ദിയാക്കി പീഡിപ്പിച്ചെന്നും പോലീസ് പറഞ്ഞു. മുഖ്യപ്രതിയുടെ വസതിലാണ് തടവില്‍ പാര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അടക്കമുള്ളവര്‍ ഈ വീട്ടിലുണ്ടായിരുന്നെന്നും എസ് പി പറഞ്ഞു. വിശദമായ അന്വേഷണം നടക്കുമെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

 

Latest