National
മിസോറാമില്‍ മ്യാന്‍മര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം
അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
		
      																					
              
              
            ഐസ്വാള്‍| മിസോറാമില്‍ മ്യാന്‍മര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മ്യാന്‍മറില്‍ നിന്നെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയ വിമാനമാണിത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടമുണ്ടായത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
