Connect with us

National

എന്റെ അവസാന മത്സരം; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് സിദ്ധരാമയ്യ

താര പ്രചാരകരുടെ ലിസ്റ്റ് വന്നു. സച്ചിൻ പൈലറ്റില്ല

Published

|

Last Updated

മൈസൂര്‍ | അടുത്ത മാസം 10ന് കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് വരുണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് മത്സരമാണെന്ന പ്രഖ്യാപനത്തോടെയാണ് 75കാരനായ മുന്‍ മുഖ്യമന്ത്രി പത്രിക സമർപ്പിച്ചിരിക്കുന്നത്.

വരുണയിലെ സിറ്റിംഗ് എം എല്‍ എ സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയാണ്. യതീന്ദ്രയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.
എട്ട് തവണ നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട വരുണയില്‍ നിന്ന് രണ്ട് തവണ ജയിച്ചിരുന്നു.

വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാൻ പുറപ്പെട്ടത്. തുടര്‍ന്ന് വന്‍ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണ് യദിയൂരപ്പ പത്രിക സമര്‍പ്പിച്ചത്.

വരുണ എന്റെ മണ്ണാണ്. ഇവിടെ നിന്നാണ് ഞാന്‍ എന്റെ അവസാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

അതിനിടെ, കര്‍ണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ് താര പ്രചാരകരുടെ ലിസ്റ്റ് പുറത്തുവന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെല്ലുവിളിച്ച സച്ചിന്‍ പൈലറ്റ് ഇല്ലാത്ത ലിസ്റ്റാണ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന മുന്‍ ബി ജെ പി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ആണ് കോണ്‍ഗ്രസ്സിന്റെ തുറുപ്പുചീട്ട്.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ 40 അംഗ താര പ്രചാരകരാണ് കോണ്‍ഗ്രസ്സിനായി കര്‍ണാടകയിലെത്തുന്നത്. കേരളത്തില്‍ നിന്ന് കെ സി വേണുഗോപാല്‍, രമേഷ് ചെന്നിത്തല, ശശി തരൂര്‍ ഉൾപ്പെടെയുള്ളവർ ലിസ്റ്റിലുണ്ട്.