Kerala
ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പട്ടാമ്പി കൊടുമുണ്ടിയിലാണ് സംഭവം. മച്ചിങ്ങത്തൊടി വീട്ടില്‍ അഷ്‌റഫലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് | മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍. പട്ടാമ്പി കൊടുമുണ്ടിയിലാണ് സംഭവം. മച്ചിങ്ങത്തൊടി വീട്ടില്‍ അഷ്‌റഫലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വീടിന്റെ സിറ്റൗട്ടില്‍ രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. അസുഖബാധിതനായിരുന്നു അഷ്‌റഫ് എന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ രക്തം ഛര്‍ദിച്ച് മരിച്ചതാണോ എന്ന സംശമുണ്ട്.
അഷ്‌റഫലി കുറച്ച് ദിവസങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
---- facebook comment plugin here -----