Kerala
ഗോവിന്ദച്ചാമി രക്ഷപ്പെട്ടുവെന്നറിഞ്ഞത് മുതല്‍ തന്റെ ശരീരം വിറക്കുകയാണ്, ഏറെ ഭയമുണ്ട്; പ്രതികരണവുമായി സൗമ്യയുടെ മാതാവ്
അവന് സഹായം ലഭിച്ചിട്ടുണ്ടാകും.. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്

കണ്ണൂര്‍ | ഗോവിന്ദച്ചാമി ജയില്‍ ചാടി എന്നതറിഞ്ഞതുമുതല്‍ ഏറെ ഭയത്തോടെയാണ് കഴിയുന്നതെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. വിവരമറിഞ്ഞതു മുതല്‍ തന്റെ ശരീരം വിറയ്ക്കുകയാണ്. ഇത്രയും വലിയ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നാണ് അത്ഭുതം. ഗോവിന്ദച്ചാമിയെ ഉടനെ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇപ്പോഴാണ് വിവരമറിഞ്ഞത്. ഇത്രയും വലിയ ജയില്‍ അവന്‍ എങ്ങനെ ചാടി. ജയില്‍ മതില്‍ എത്ര ഉയരത്തില്‍ ആയിരിക്കും. അവന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്. ഇതുകേട്ടിട്ട് തന്റെ ശരീരം വിറയ്ക്കുകയാണ്.നമ്മുടെ പോലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയില്‍ ചാടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകുമെന്നും അമ്മ പറഞ്ഞു