Connect with us

Kerala

അങ്കമാലിയില്‍ ഗുണ്ടാ നേതാവിന്റെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി |  അങ്കമാലി കുറുമശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. നിധിന്‍, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാ നേതാവ് തിരുത്തിശ്ശേരി വിനു വിക്രമന്‍ കൊല്ലപ്പെട്ടത്. 2019 ല്‍ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. തിരുക്കൊച്ചിയിലെ ബാറില്‍ ഇന്നലെ മദ്യപിക്കുന്നതിനിടെ ഒരാളെത്തി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയ വിനുവിനെ ഇന്ന് പുലര്‍ച്ചെ രണ്ടോടെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു

അത്താണി സിറ്റിബോയ്‌സ് എന്ന പേരിലുള്ള ക്രിമിനല്‍ സംഘത്തിലെ പ്രധാനിയായിരുന്നു വിനു.2019 ല്‍ ഈ സംഘത്തിന്റെ തലവന്‍ ഗില്ലപ്പി ബിനോയി വെട്ടേറ്റ് മരിച്ചിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് വിനു. പിന്നീട് ജാമ്യത്തിലിറങ്ങിയ വിനു ബാറുകളിലും പാറമടകളിളും ഭീഷണിയുണ്ടാക്കി പണപ്പിരിവു നടത്തിവരികയായിരുന്നു. മയക്കുമരുന്ന് ഇടപാടും സംഘത്തിനുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വിനു ചില സംഘവുമായി തര്‍ക്കത്തിലേപ്പെട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Latest