Kerala
അഞ്ച് വയസുകാരിയുടെ കൊലപാതകം; സര്‍ക്കാറിനോട് റിപ്പോര്‍ട്ടു തേടുമെന്ന് ഗവര്‍ണര്‍
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം | ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനോ പോലീസിനോ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കില്ല. പക്ഷേ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കോലപാതകം ഏറെ ദുഃഖമുളവാക്കുന്നതാണെന്നും വിവരശേഖരണം നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
---- facebook comment plugin here -----