Obituary
മുഹമ്മദ് പറവൂരിന്റെ പിതാവ് സൈതുട്ടി ഹാജി നിര്യാതനായി
ജനാസ നിസ്കാരം ഇന്ന് ശനി വൈകുന്നേരം മൂന്ന് മണിക്ക് പറവൂർ മഹല്ല് ജുമാ മസ്ജിദിൽ.

പുളിക്കൽ | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് പറവൂർ, സമസ്ത ഓഫീസ് സെക്രട്ടറി അബൂബക്കർ സഖാഫി പറവൂർ, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ മർകസ് മുദരിസുമായ കുഞ്ഞുമുഹമ്മദ് സഖാഫി എന്നിവരുടെ പിതാവ് എറിയാട്ട് ദാറു സഖാഫയിൽ സൈതുട്ടി ഹാജി ( 87) നിര്യാതനായി. പറവൂർ മഹല്ല് ഭാരവാഹി, മുഹമ്മദിയ്യ ഹയർ സെകണ്ടറി, ഇലാഹിയ്യ മദ്റസ സെക്രടറി, മസ്ജിദുത്തഖ്‌വ പ്രസിഡന്റ്, എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആഇഷ ബീവി ഹജ്ജുമ്മ.
മറ്റു മക്കൾ: അബ്ദുറഹീം സഖാഫി (മുദരിസ് പൊന്മുണ്ടം, കാരിമുക്ക് മഹല്ല് ഖാളി), ഉമറലി സഖാഫി (ഖത്തീബ്, കുഴിമണ്ണ മേൽമുറി), കുഞ്ഞാമിന, ഫാത്വിമ ബീവി, റൈഹാനത്ത്
മരുമക്കൾ: കെ സി സൈദലവി മുസ്‌ലിയാർ ഒഴുകൂർ, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മൈമൂനത്ത് കക്കോവ്, ഷെറീന പുത്തൂ പാടം, ഫാത്വിമ ത്വാഹിറ പൊന്മള, റൈഹാനത്ത് വാവൂർ, നജീബ അരിമ്പ്ര.
ജനാസ നിസ്കാരം ഇന്ന് ശനി വൈകുന്നേരം മൂന്ന് മണിക്ക് പറവൂർ മഹല്ല് ജുമാ മസ്ജിദിൽ.