Kozhikode
മുഹമ്മദ് ഫൈളുറഹ്മാന്‍ നൂറാനിക്ക് എജ്യുക്കേഷനില്‍ ഡോക്ടറേറ്റ്
'മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളില്‍ 'അദബ്' രൂപപ്പെടുത്തുന്ന വിധം 'എന്ന വിഷയത്തില്‍നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ്.
പൂനൂര്‍ | പി കെ മുഹമ്മദ് ഫൈളുറഹ്മാന്‍ നൂറാനിക്ക് എജ്യുക്കേഷനില്‍ ഡോക്ടറേറ്റ്. ‘മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളില്‍ ‘അദബ്’ രൂപപ്പെടുത്തുന്ന വിധം ‘എന്ന വിഷയത്തില്‍ ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ടീച്ചര്‍ ട്രെയിനിങ് ആന്‍ഡ് നോണ്‍-ഫോര്‍മല്‍ എജ്യുക്കേഷനില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ജാമിഅ മദീനതുന്നൂറില്‍ നിന്ന് ഏഴ് വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കി ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എജ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ മുഹമ്മദ് ഫൈളുറഹ്മാന്‍ നൂറാനി ജാമിഅ മില്ലിയ്യയില്‍ നിന്ന് എജ്യുക്കേഷനില്‍ എം ഫിലും ചെയ്തിട്ടുണ്ട്.
നേരത്തെ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അടക്കം നിരവധി അക്കാദമിക നേട്ടങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം വിവിധ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധം അവതരിപ്പിക്കുകയും അമേരിക്കന്‍ അക്കാദമി ഓഫ് റിലീജ്യന്‍, ജാമിഅ ജേര്‍ണല്‍ ഓഫ് എജ്യുക്കേഷന്‍ തുടങ്ങിയ ശ്രദ്ധേയ ജേര്‍ണലുകളില്‍ റിസര്‍ച്ച് പേപ്പര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് താത്തൂര്‍ ഹുസൈന്‍ സഖാഫിയുടെയും ആയിഷാബിയുടെയും മകനായ മുഹമ്മദ് ഫൈളുറഹ്മാന്‍ നൂറാനി നിലവില്‍ സീ ക്യൂ നെറ്റ് വര്‍ക് അക്കാദമിക് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്.



