Connect with us

National

മുഡ ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യക്ക് നോട്ടീസ് നല്‍കി ലോകായുക്ത

ഈമാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മൈസൂരുവിലെ ലോകായുക്ത ഓഫീസിലാണ് ഹാജരാകേണ്ടത്.

Published

|

Last Updated

ബെംഗളൂരു | മുഡ (മൈസൂരു നഗരവികസന അതോറിറ്റി) ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നോട്ടീസ് നല്‍കി ലോകായുക്ത. ഈമാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മൈസൂരുവിലെ ലോകായുക്ത ഓഫീസിലാണ് ഹാജരാകേണ്ടത്.

കേസില്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന പ്രത്യേക കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനക്ക് ഭൂമി നല്‍കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. പാര്‍വതിയെ ലോകായുക്ത കഴിഞ്ഞ മാസം 25ന് ചോദ്യം ചെയ്തിരുന്നു.

ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്‍കി എന്നതാണ് മുഡ കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍ നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം.

---- facebook comment plugin here -----

Latest