Connect with us

kuwait

കുവൈത്തില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണ ആവശ്യവുമായി എം പി മാര്‍

പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളില്‍ നടന്ന ചര്‍ചകള്‍ക്കിടയിലാണ് എം പി മാര്‍ ഈ ആവശ്യം ഉന്നയിച്ചത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാകണം എന്ന ആവശ്യവുമായി കുവൈത്ത് എം പി മാര്‍. രാജ്യത്തു തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തി പെടുത്തുകയും കുവൈത്ത് പൗരന്മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളില്‍ നടന്ന ചര്‍ചകള്‍ക്കിടയിലാണ് എം പി മാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

തൊഴില്‍ ഇല്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് പൗരന്മാര്‍ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തു നിലനില്‍ക്കുന്ന നിയമം കര്‍ശനമായി നടപ്പിലാകണമെന്നും സര്‍ക്കാര്‍ ജോലികളില്‍ പുതുതായി പ്രവാസികളെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നുമാണ് എം പി മാരുടെ ആവശ്യം. ശക്തമായ സ്വദേശി വത്കരണ നയങ്ങള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് റിപ്പോര്‍ട്ട.് കുവൈത്ത് പൗരന്മാര്‍ക്കിടയില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ തൊഴില്‍ ഇല്ലായ്മ നിരക്കില്‍ വലിയ വാര്‍ധനവുണ്ടായതായി എം പി അബ്ദുല്‍ അസീസ് അല്‍ സഖബി ചൂണ്ടി കാട്ടി. ആറു മാസം മുമ്പ് 26 ശതമാനം ആയിരുന്ന തൊഴില്‍ ഇല്ലായ്മാ നിരക്ക് 32 ശതമാനം ആയാണ് ഉയര്‍ന്നതെന്നു അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി ഇതിനു വലിയൊരു കാരണമായതായാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയിലെ ജോലികള്‍ ഒഴിവാക്കി സ്വദേശികളില്‍ പലരും സര്‍ക്കാര്‍ മേഖലയിലേക്ക് തിരികെ വരുന്നതായി എം പി ഉസാമ അല്‍ ഷഹീന്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികളെ പിടിച്ചു നിര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ അടുത്ത നാലു വര്‍ഷത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്ന് കുവൈത്ത് യൂനിവേഴ്‌സിറ്റി. അക്കാദമിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം എന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ ആണു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിത തോതില്‍ വിദേശി ജീവനക്കാരെ പിരിച്ചു വിട്ടു പകരം സ്വദേശികളെ നിയമിക്കുക എന്ന നയം ശക്തമാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായാണ് യൂനിവേഴ്‌സിറ്റി ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് പാലിക്കാനാവില്ലെന്നാണ് യൂനിവേഴ്‌സിറ്റി അറിയിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest