Techno
മോട്ടോ AI-യിൽ പുതിയ മാറ്റങ്ങളുമായി മോട്ടോറോള
മോട്ടോ എഐയുടെയും അതിന്‍റെ നിലവിലുള്ള സവിശേഷതകളായ ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവ പരീക്ഷിക്കുന്നതിൽ ആയിരക്കണക്കിന് ഉപയോക്താക്കൾ പങ്കെടുത്തതായി കമ്പനി അവകാശപ്പെട്ടു.

ബംഗളൂരു | മോട്ടോറോളയുടെ ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ചാറ്റ്ബോട്ടായ മോട്ടോ എഐയ്‌ക്കായി മോട്ടോറോള പ്രധാന അപ്‌ഗ്രേഡുകൾ പ്രഖ്യാപിച്ചു. മോട്ടോ AI-യിൽ നാല് പുതിയ എഐ സവിശേഷതകളാണ് കമ്പനി കൂട്ടിചേർക്കുന്നത്. നെക്സ്റ്റ് മൂവ്, പ്ലേലിസ്റ്റ് സ്റ്റുഡിയോ, ഇമേജ് സ്റ്റുഡിയോ, ലുക്ക് ആൻഡ് ടോക്ക്. കൂടാതെ, ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, പെർപ്ലെക്സിറ്റി തുടങ്ങിയ പ്രമുഖ കമ്പനികളുമായും മോട്ടോറോള പങ്കാളിത്തം സ്ഥാപിക്കുന്നു. പെർപ്ലെക്സിറ്റി പ്രോയുടെയും ഗൂഗിൾ വൺ AI പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെയും മൂന്ന് മാസത്തെ സൗജന്യ ട്രയലാണ് ഇതിൽ പ്രധാനം.
മോട്ടോ AI ചാറ്റ്ബോട്ട് ബീറ്റയിൽ
തിരഞ്ഞെടുത്ത ഉപകരണങ്ങൾക്കായി 2024 ഡിസംബറിലാണ് ഓപ്പൺ ബീറ്റ പ്രോഗ്രാമായി മോട്ടോ AI നിലവിൽവന്നത്.നിലവിൽ ഇതിന്‍റെ ഉപയോഗം വർധിച്ചതായി മോട്ടോറോള വ്യക്തമാക്കി. ചാറ്റ്ബോട്ട് ഇപ്പോഴും ബീറ്റയിലാണ്. റേസർ, എഡ്ജ് ഉപകരണങ്ങളുടെ ഏറ്റവും പുതിയ തലമുറയിൽ മോട്ടോ AI നിലവിൽ ലഭ്യമാണ്.
മോട്ടോ എഐയുടെയും അതിന്‍റെ നിലവിലുള്ള സവിശേഷതകളായ ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവ പരീക്ഷിക്കുന്നതിൽ ആയിരക്കണക്കിന് ഉപയോക്താക്കൾ പങ്കെടുത്തതായി കമ്പനി അവകാശപ്പെട്ടു. ഇതിലെ ഫീഡ്‌ബാക്കിന്‍റെ അടിസ്ഥാനത്തിൽ, നിലവിലുള്ള സവിശേഷതകൾ പരിഷ്കരിക്കുകയും പുതിയവ ചേർക്കുകയും ചെയ്യും.
മോട്ടോ എഐ ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിൽ കാണാൻ കഴിയുന്ന പുതിയ സവിശേഷതകളിൽ ഒന്നാണ് നെക്സ്റ്റ് മൂവ്. സ്‌ക്രീനിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ റെക്കമെന്‍റെഷൻ നൽകുന്നതാണ് ഈ ഫീച്ചർ. ഒരു പ്ലേലിസ്റ്റ് ക്യൂറേറ്റ് ചെയ്യാൻ നിർദേശിക്കുന്ന ഫീച്ചറാണ് പ്ലേലിസ്റ്റ് സ്റ്റുഡിയോ.
മോട്ടോ എഐ ഒരു പുതിയ ഇമേജ് സ്റ്റുഡിയോ ഫീച്ചറും ചേർക്കുന്നുണ്ട്. ഇമേജുകൾ, അവതാറുകൾ, സ്റ്റിക്കറുകൾ, വാൾപേപ്പറുകൾ എന്നിവ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ടെക്സ്റ്റ്-ടു-ഇമേജ് ജനറേറ്ററാണിത്. മോട്ടോ AI ഉപയോക്താക്കളെ സന്ദേശമയയ്ക്കൽ ആപ്ലിക്കേഷനുകളുമായും സോഷ്യൽ മീഡിയയുമായും ദൃശ്യ ഉള്ളടക്കം പങ്കിടാൻ അനുവദിക്കും.