Kerala
തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ
സയനൈഡ് കഴിച്ച് ജീവനൊടുക്കിയതായാണ് സൂചന
തിരുവനന്തപുരം | തിരുവനന്തപുരം കമലേശ്വരത്ത് വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ. സജ്ജന (56), മകൾ ഗ്രീഷ്മ (30) എന്നിവരാണ് മരിച്ചത്. രണ്ട് പേരും സയനൈഡ് കഴിച്ച് ജീവനൊടുക്കിയതായാണ് സൂചന. വാട്ട്സ്ആപ്പ് ഫാമിലി ഗ്രൂപ്പിൽ മെസേജ് ഇട്ട ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീഷ്മയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----



