Connect with us

Business

മോസ്റ്റ് അഡ്മിയേര്‍ഡ് റീട്ടെയിലര്‍ പുരസ്‌കാരം ലുലു ഗ്രൂപ്പിന്

ലുലുവിനെ മൂന്ന് പുരസ്‌കാരങ്ങള്‍; തിരഞ്ഞെടുത്തത് 135 നോമിനേഷനുകളില്‍ നിന്ന്

Published

|

Last Updated

അബുദബി | മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തില്‍ മികച്ച റീട്ടെയില്‍ ഓര്‍ഗനൈസേഷനുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമുള്ള വാര്‍ഷിക റീട്ടെയില്‍ എം ഇ അവാര്‍ഡുകള്‍ സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ഈ വര്‍ഷത്തെ ‘മോസ്റ്റ് അഡ്മിയേര്‍ഡ്’ റീട്ടെയില്‍ കമ്പനി  എന്ന ബഹുമതിയാണ് ലുലു ഗ്രൂപ്പിന് ലഭിച്ചത്.

 

യു എ ഇ, സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലര്‍മാരില്‍ നിന്ന് 135ലധികം നോമിനേഷനുകള്‍ ലഭിച്ചു. ഇവയില്‍ നിന്നാണ് ലുലു ഗ്രൂപ്പിന് വാര്‍ഷിക റീട്ടെയിലര്‍ എം ഇ അവാര്‍ഡ് സ്വന്തമായത്. എല്ലാ നോമിനേഷനുകളും ഗ്ലോബല്‍ വിദഗ്ധ- ജൂറി അംഗങ്ങളുടെ പാനല്‍ അവലോകനം ചെയ്തു. മേഖലയിലുടനീളമുള്ള വിവിധ കമ്പനികളില്‍ നിന്നുള്ള റീട്ടെയില്‍ ലീഡര്‍മാര്‍ക്കായി 35ലധികം അവാര്‍ഡുകള്‍ നല്‍കി.

സ്റ്റോര്‍ ലേ ഔട്ടുകള്‍, ഉത്പന്ന ശ്രേണി, പ്രവര്‍ത്തന മികവ്, ഭൂമിശാസ്ത്രപരമായ സാന്നിധ്യം തുടങ്ങി ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങളും വിപണനവും സ്വീകരിക്കുന്നതിലെ ചില്ലറ വില്‍പ്പനയിലെ എല്ലാ മേഖലകളിലും ലുലുവിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതിക്ക് ലുലുവിനെ തിരഞ്ഞെടുത്തത്. യു എ ഇയുടെ ഭക്ഷ്യസുരക്ഷയിലും മേഖലയിലെ മുഴുവന്‍ റീട്ടെയില്‍ വ്യവസായത്തിന്റെ വികസനത്തിലും ലുലു വഹിച്ച പങ്കും ജൂറി എടുത്തുപറഞ്ഞു.

അപ്പാരല്‍ ഗ്രൂപ്പ്, സിക്സ് സ്ട്രീറ്റ് എന്നിവയാണ് വിവിധ വിഭാഗങ്ങളിലെ മറ്റ് അവാര്‍ഡ് ജേതാക്കള്‍.

കൂടാതെ, ലുലുവിനെ തേടി അവാര്‍ഡുകള്‍ കൂടി എത്തി. ഏറ്റവും ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍ എന്ന പുരസ്‌കാരമാണ് രണ്ടാമതായി ലുലുവിനെ തേടിയെത്തിയത്. വര്‍ഷം മുഴുവനും ഗ്രൂപ്പിന്റെ വിവിധ സി എസ് ആര്‍, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണിത്.

 

മികച്ച ഓമ്‌നിചാനല്‍ റീട്ടെയിലര്‍: മേഖലയിലുടനീളമുള്ള 1.6 ദശലക്ഷത്തിലധികം ഷോപ്പര്‍മാര്‍ക്ക് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഷോപ്പിംഗ് അനുഭവം നൽകുന്ന മികച്ച റീട്ടെയില്‍ ബ്രാന്‍ഡ് എന്ന നിലയിലാണ് ഈ പുരസ്‌കാരം ലുലു ഗ്രൂപ്പിനെ തേടിയെത്തിയത്.

ലുലു ഗ്രൂപ്പിന് 10 രാജ്യങ്ങളിലായി ഏകദേശം 250 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുണ്ട്. കൂടാതെ 26 രാജ്യങ്ങളില്‍ സ്വന്തമായി സോഴ്‌സിംഗ് ഓപ്പറേഷനുകളും ഉണ്ട്, 60,000-ത്തിലധികം ജീവനക്കാരെ നിയമിക്കുകയും പ്രതിദിനം 1.6 ദശലക്ഷം ഷോപ്പര്‍മാര്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു.

 

 

Latest