International
തായ്വാനില് 24 മണിക്കൂറിനുള്ളില്‍ 80ല്‍ അധികം ഭൂകമ്പങ്ങള്‍; റിപ്പോര്‍ട്ട്
തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയാണ് ഭൂകമ്പങ്ങളുണ്ടായത്.

തായ്പേയ്| തായ്വാനില് 24 മണിക്കൂറിനുള്ളില്‍ 80ല്‍ അധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയാണ് തായ്പേയ്ക്കും തായ്വാന്റെ കിഴക്കന്‍ മേഖലയിലുമായി ഭൂകമ്പങ്ങളുണ്ടായത്. ഏറ്റവും ശക്തമായ ഭൂകമ്പത്തിന് 6.3 തീവ്രതയാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്.
തായ്വാനില് ഏപ്രില്‍ ആദ്യവാരത്തിലുണ്ടായ ഭൂകമ്പത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി തുടര്‍ ചലനങ്ങളാണ് തായ്വാനിലുണ്ടായത്. ഈ തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി തായ്വാനിലെ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ പറഞ്ഞു. ഈ ആഴ്ച ശക്തമായ മഴ കൂടി തായ്വാനില് പ്രവചിച്ചിട്ടുണ്ട്.
---- facebook comment plugin here -----