Kerala
മർകസ് നോളജ് സിറ്റിയിലേക്ക് കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ
പയ്യന്നൂർ, പെരിന്തൽമണ്ണ സർവീസുകളുടെ ഉദ്‌ഘാടനം നാളെ

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലേക്ക് കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കുന്നു. പയ്യന്നൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നുള്ള കെ എസ് ആർ ടി സി ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നാളെ വൈകിട്ട് മൂന്ന് മണിക്ക് നോളജ് സിറ്റിയിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും.
പെരിന്തൽമണ്ണയിൽ നിന്നും മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ദിനേന ഓരോ ട്രിപ്പ് വീതമാണ് സർവീസ് നടത്തുക.
പയ്യന്നൂരിൽ നിന്നും തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, താമരശ്ശേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ഓരോ ട്രിപ്പ് വീതമാണ് ഉണ്ടാവുക.
---- facebook comment plugin here -----