Connect with us

Global Leader Approval

ലോകനേതാക്കളില്‍ ഒന്നാമന്‍ മോദിയെന്ന് സര്‍വ്വേ ഫലം

ലോകനേതാക്കള്‍ക്കിടയില്‍ എല്ലാവരേയും പിന്തള്ളി 70% റേറ്റിംഗാണ് മോദിക്കുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക നേതാക്കളില്‍ ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സര്‍വ്വേ ഫലം. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്ത് വിട്ട കണക്കിലാണ് നരേന്ദ്രമോദി ഒന്നാമനായത്. ലോകനേതാക്കള്‍ക്കിടയില്‍ എല്ലാവരേയും പിന്തള്ളി 70% റേറ്റിംഗാണ് മോദിക്കുള്ളത്.

പതിമൂന്ന് പേരുടെ പട്ടികയാണ് മോണിംഗ് കണ്‍സള്‍ട്ട് പുറത്ത് വിട്ടത്. ഇതില്‍ 33% റേറ്റിംഗോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആറാമതാണ്. മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാമത്. 66% റേറ്റിംഗ് ആണ് ഇദ്ദേഹത്തിനുള്ളത്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സനാരോ ആണ്. 35% ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്.

Latest