Kerala
ആനി രാജക്കെതിരായ എം എം മണിയുടെ പ്രസ്താവന; ഉചിതമായ വേദിയില്‍ നിലപാട് അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
വിവാദം ആരംഭിച്ചത് നിയമസഭയില്‍ നിന്നാണെന്നും സഭക്കകത്ത് അത് സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും ചിഞ്ചുറാണി
തിരുവനന്തപുരം | സിപിഐ ദേശീയ നേതാവ് ആനി രാജക്കെതിരായ എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ ഉചിതമായ വേദിയില്‍ നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വിവാദം ആരംഭിച്ചത് നിയമസഭയില്‍ നിന്നാണെന്നും സഭക്കകത്ത് അത് സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു.
നിലപാട് അറിയിക്കേണ്ട വേദിയില്‍ അത് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാമര്‍ശത്തില്‍ ആനി രാജ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
മണിയുടെ പരാമര്‍ശത്തില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം നല്‍കി.വിഷയം സിപിഎം സിപിഎം പോരായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണിത്







