mithali raj
ഇതിഹാസ താരം മിതാലി രാജ് പാഡഴിച്ചു
അയര്‍ലാന്‍ഡിനെതിരെ 1999 ജൂണിലാണ് അവര്‍ ആദ്യമായി ഇന്ത്യക്ക് വേണ്ടി ബാറ്റേന്തിയത്.

മുംബൈ | എല്ലാ അന്താരാഷ്ട്ര ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജ്. ട്വിറ്ററിലാണ് അവര്‍ വിരമിക്കല്‍ പ്രഖ്യാപിക്കല്‍ നടത്തിയത്. സ്‌നേഹത്തിനും പിന്തുണക്കും ഓരോരുത്തര്‍ക്കും അവര്‍ നന്ദി പറഞ്ഞു.
വനിതാ ക്രിക്കറ്റ് ഏകദിനത്തില്‍ ഏറ്റവും കൂടിയ റണ്‍സ് നേടിയെന്ന റെക്കോര്‍ഡ് മിതാലി രാജിന്റെ പേരിലാണ്. 232 മാച്ചുകളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ അവര്‍ 7805 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ശരാശരി 50.68.
അയര്‍ലാന്‍ഡിനെതിരെ 1999 ജൂണിലാണ് അവര്‍ ആദ്യമായി ഇന്ത്യക്ക് വേണ്ടി ബാറ്റേന്തിയത്. ഈ വര്‍ഷം തന്നെ ഐ സി സി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി. 2005, 2017 ലോകകപ്പുകളുടെ ഫൈനലില്‍ ഇന്ത്യയെ നയിച്ചതും അവരായിരുന്നു.