Connect with us

Kerala

സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു; തട്ടിപ്പിന് മോന്‍സന്‍ മറയാക്കിയത് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍

മോന്‍സന്‍ 2012ല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍ കെ കുര്യന്‍ പറഞ്ഞു. കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാന്‍ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എന്‍ കെ കുര്യന്‍ പറഞ്ഞത്.

Published

|

Last Updated

കൊച്ചി| പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ദുരൂഹത. തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്നാണ് വിവരം. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ രാജീവ് ശ്രീധരന്‍ പറഞ്ഞു. വയനാട്ടില്‍ 500 ഏക്കര്‍ പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവില്‍ നിന്ന് മോന്‍സന്‍ തട്ടിയത് 1.72 കോടി രൂപയാണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരുടെ അക്കൗണ്ടില്‍ മോന്‍സന്‍ വാങ്ങിയെന്നാണ് വിവരം. ജോഷി, അജിത്, ജെയ്‌സണ്‍, ജൈസല്‍ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്.

അതേസമയം മോന്‍സന്‍ 2012ല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍ കെ കുര്യന്‍ പറഞ്ഞു. കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാന്‍ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എന്‍ കെ കുര്യന്‍ പറഞ്ഞത്. സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സന്‍ ബന്ധപ്പെട്ടത്. പിന്നീട് 2019 ല്‍ വീണ്ടും മോന്‍സന്‍ ഫോണില്‍ വിളിച്ചെന്നും എന്‍ കെ കുര്യന്‍ പറഞ്ഞു.