Kerala
ഇടപ്പള്ളിയില്‍ നിന്നും കാണാതായ 13കാരനെ തൊടുപുഴയില്‍ കണ്ടെത്തി
പുലര്‍ച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്.

കൊച്ചി | എറണാകുളം ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തേവര കസ്തൂര്‍ബാ നഗര്‍ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് തൊടുപുഴയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. തൊടുപുഴയിലെ ഒരു കുളം കാണാനാണ് കുട്ടി പോയതെന്നാണ് അറിയുന്നത്.
കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി കുട്ടിയെ വീട്ടില്‍ വിളിച്ചിരുത്തി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇന്നലെ രാവിലെ 9.30 ന് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു
---- facebook comment plugin here -----