Connect with us

Kerala

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു

ഇടതുമുന്നണിയിലെ മുൻധാരണ പ്രകാരമാണ് രാജി

Published

|

Last Updated

തിരുവനന്തപുരം | ഇടതുമുന്നണിയിലെ മുൻധാരണ അനുസരിച്ച് തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിക്ക് രാജി നൽകിയത്.

കോ​ൺ​ഗ്ര​സ്​ എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യി​ലെ ഗ​ണേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ ഇവർക്ക് പകരം മ​ന്ത്രി​മാ​രാ​കും. ഡിസംബര്‍ 29-ന് മന്ത്രിമാരായി ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അന്ന് വൈകീട്ട് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്‌. അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഗണേഷ്‌കുമാറിനും നല്‍കാനാണ് സാധ്യത.

വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മുന്നണി യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചു. ധാരണപ്രകാരം മന്ത്രിമാർ രണ്ടര വർഷം കഴിഞ്ഞ് രാജി നൽകേണ്ട സമയത്താണ് നവകേരള സദസ്സ് നടന്നത്. അതാണ് രാജി വൈകാൻ കാരണമായതെന്നും ജയരാജൻ പറഞ്ഞു.

പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജുവും പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 

Latest