Connect with us

Kerala

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സര്‍വകലാശാലകളെയും രാഷ്ട്രീയവത്കരിക്കാൻ തീരുമാനിച്ചെന്ന് മന്ത്രി ശിവൻകുട്ടി

കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഗവര്‍ണർ

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ എല്ലാ സര്‍വകലാശാലകളെയും രാഷ്ട്രീയവത്കരിക്കാൻ തീരുമാനമെടുത്തിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഗവര്‍ണറാണെന്നും സെനറ്റ് ഹാളില്‍ ബി ജെ പി പതാക ഏറ്റുനില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ കൊണ്ടുവന്നു വെച്ച് ആരാധന നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് കുറ്റപ്പെടുത്തി.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വി സിക്ക് ഇല്ല. നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ ബി ജെ പിയുടെ കേന്ദ്രങ്ങളാക്കാനുള്ള ശ്രമം നടത്തുകയാണ്. സര്‍വകലാശാല നിയമമനുസരിച്ച് സിന്‍ഡിക്കേറ്റിനാണ് എല്ലാവിധ അധികാരങ്ങളുമുള്ളത്. അധികാരങ്ങളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കോട്ടംവരുന്ന രീതിയില്‍ കൊണ്ടെത്തിക്കുകയാണ് ഗവര്‍ണറെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Latest