Kerala
ഭരണഘടനാ തലവനെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചു; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍
ഭാരതാംബ വിവാദത്തില്‍ പോര് മുറുകുന്നു. ശിവന്‍കുട്ടിയുടെ ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം. ക്രമസമാധാനം പ്രശ്‌നം ആയതുകൊണ്ടാണ് കത്തയക്കുന്നതെന്നും ഗവര്‍ണര്‍

തിരുവനന്തപരം | ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മറുപടി നല്‍കി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് കത്തില്‍ പറയുന്നത്.
ഭരണഘടനാ തലവനെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചു എന്നും കത്തില്‍ ആരോപിക്കുന്നു. ഭാരതാംബ എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയം അല്ല.
ക്രമസമാധാനം പ്രശ്‌നം ആയതുകൊണ്ടാണ് കത്തയക്കുന്നതെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----