Connect with us

From the print

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

തരിശ് മുക്കട്ടയിലെ പുറ്റാണിക്കാട്ടില്‍ ഖമറുദ്ദീന്റെ മകന്‍ റംശാദ് (29) ആണ് മരിച്ചത്.

Published

|

Last Updated

കരുവാരകുണ്ട് | മലപ്പുറം കരുവാരകുണ്ടില്‍ ഒലിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തരിശ് മുക്കട്ടയിലെ പുറ്റാണിക്കാട്ടില്‍ ഖമറുദ്ദീന്റെ മകന്‍ റംശാദ് (29) ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. തരിശ് മുക്കട്ടയിലെ പൂളക്കല്‍ റശീദിനാണ് പരുക്കേറ്റത്. റശീദ് പുന്നക്കാട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

കല്‍ക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിനരികില്‍ പുഴയില്‍ കുളിക്കാനെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തിലെ ഒരാള്‍ ചുഴിയില്‍ അകപ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റംശാദ് ഒഴുക്കില്‍പ്പെട്ടത്.

റംശാദിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തരിശ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനിടെ പുഴയുടെ താഴ്ഭാഗത്ത് നിന്നാണ് റംശാദിന്റെ മൃതദേഹം ലഭിച്ചത്.

തലയില്‍ സാരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ കുത്തൊഴുക്കും നിറയെ പാറക്കെട്ടുകളും ചെങ്കുത്തായ ഭാഗങ്ങളുമുള്ളതാണ് കല്‍ക്കുണ്ട് സ്വപ്നക്കുണ്ട് ഭാഗം. ധാരാളം സഞ്ചാരികളെത്തുന്ന പ്രദേശമാണിത്. അപകടങ്ങളും പ്രദേശത്ത് പതിവാണ്.

മുന്‍കാലങ്ങളിലും ഒഴുക്കില്‍പ്പെട്ടും വെള്ളച്ചാട്ടത്തില്‍ നിന്ന് തെന്നിവീണും ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ്. നിഹാല ശെറിനാണ് റംശാദിന്റെ ഭാര്യ. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. മാതാവ്: സലീന.

 

---- facebook comment plugin here -----

Latest