Connect with us

From the print

കൊച്ചിയില്‍ നിന്ന് യാത്ര പോയ ഹാജിമാര്‍ തിരിച്ചെത്തിത്തുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രണ്ട് വിമാനങ്ങളിലായെത്തിയ 564 ഹാജിമാരെ സ്വീകരിച്ചു.

Published

|

Last Updated

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയ തീർഥാടകരെ സ്വീകരിക്കുന്നു

നെടുമ്പാശ്ശേരി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് കര്‍മത്തിനായി കൊച്ചി എംബാര്‍ക്കേഷനില്‍ നിന്ന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രണ്ട് വിമാനങ്ങളിലായെത്തിയ 564 ഹാജിമരെ സ്വീകരിച്ചു.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, നൂര്‍ മുഹമ്മദ് നൂര്‍ശാ, അശ്കര്‍ കോറാട്, അനസ് ഹാജി, മുഹമ്മദ് സകീര്‍, അസ്സി. സെക്രട്ടറി ജഅ്ഫര്‍ കെ കക്കോത്ത്, ടി കെ സലീം സംബന്ധിച്ചു. 142 പുരുഷന്മാരും 422 വനിതകളുമാണ് ഇന്നലെ നെടുമ്പശ്ശേരിയിലെത്തിയത്.

നാളെ മൂന്ന് വിമാനങ്ങളിലായി 855 ഹാജിമാരെത്തും. ജൂലൈ ഏഴിനാണ് ഹാജിമാരുടെ മടക്കയാത്ര അവസാനിക്കുന്നത്. ഹാജിമാര്‍ക്ക് നല്‍കേണ്ട സംസം വെള്ളം നേരത്തേ നെടുമ്പാശ്ശേരിയിലെത്തിച്ചിരുന്നു.

 

Latest