Kerala
എല്ലാ കൃഷിഭവനിലും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുംമെന്ന് മന്ത്രി പി പ്രസാദ്
കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് ശേഖരണം, സംസ്‌കരണം, വിതരണം എന്നിവയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

പത്തനംതിട്ട | ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനിലും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. എല്ലാവരേയും കൂടെ ചേര്‍ത്ത് വലിയ ജനകീയ പദ്ധതിയായി ജൈവകൃഷി പദ്ധതിയെ മാറ്റണം. കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് ശേഖരണം, സംസ്‌കരണം, വിതരണം എന്നിവയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ജൈവ കാര്‍ഷിക മിഷന്‍ സംസ്ഥാനത്ത് അധികം വൈകാതെ രൂപം കൊള്ളും. ചെറുപ്പക്കാരേയും സ്ത്രീകളുടേയും പങ്കാളിത്തത്തോടെ ജൈവ കാര്‍ഷിക രീതി വിപുലീകരിക്കും. ഓരോ ജില്ലയിലും പത്ത് മാതൃകാ ജൈവ കാര്‍ഷിക പ്ലോട്ടുകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഭാരതീയ പ്രകൃതി കൃഷി വികസന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ജൈവകൃഷി ഉത്പാദനോപാധികളുടെ വിതരണ ഉദ്ഘാടനം നിര്‍വഹക്കുകയായിരുന്നു മന്ത്രി.