Connect with us

International

നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് യുക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി ഇന്ത്യയിലേക്ക്

റഷ്യ-യുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് എമിന്‍ ദപറോവയുടെ ഇന്ത്യാ സന്ദര്‍ശനം.

Published

|

Last Updated

ന്യൂഡല്‍ഹി| യുക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി എമിന്‍ ദപറോവ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തും. റഷ്യ-യുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് എമിന്‍ ദപറോവയുടെ ഇന്ത്യാ സന്ദര്‍ശനം. വിദേശകാര്യ സഹമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം, യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, പരസ്പര താല്‍പര്യമുള്ള ആഗോള പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചാ വിഷയമാവും.

വിദേശകാര്യ-സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയുമായും ദേശസുരക്ഷാ സഹ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായും എമിന്‍ ദപറോവ കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.