Connect with us

Kerala

മന്ത്രി വിളിച്ചിട്ടും കൃത്യമായ മറുപടിയില്ല; കെ എസ് ആര്‍ ടി സിയില്‍ ഒമ്പത് ജീവനക്കാരെ സ്ഥലംമാറ്റി

പരാതികള്‍ അറിയാനും ബസ് സമയം അറിയിക്കാനുമാണ് കെ എസ് ആര്‍ ടിസി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്. ഇവിടേക്ക് വരുന്ന ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ വനിതകള്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരെ സ്ഥലംമാറ്റി മന്ത്രിയുടെ ഉത്തരവ്. കെ എസ് ആര്‍ ടിസി കണ്‍ട്രോള്‍ റൂമിലേക്ക് യാത്രക്കാരനെന്ന നിലയില്‍ മന്ത്രി ഗണേഷ് കുമാര്‍ വിളിച്ചിരുന്നു. എന്നാല്‍, കൃത്യമായി മറുപടി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

പരാതികള്‍ അറിയാനും ബസ് സമയം അറിയിക്കാനുമാണ് കെ എസ് ആര്‍ ടിസി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്. ഇവിടേക്ക് വരുന്ന ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

കണ്‍ട്രോള്‍ റൂം ഒഴിവാക്കി പകരം ആപ്പ് സംവിധാനം സജ്ജീകരിക്കുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

Latest