Connect with us

National

അജിത് പവാര്‍ അന്തരിച്ചു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ഒരു സഹോദരന്റെ വേര്‍പാട് പോലെയുള്ള വേദനയാണ് തോന്നുന്നത്

Published

|

Last Updated

മുംബൈ| മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അന്തരിച്ചു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഒരു സഹോദരന്റെ വേര്‍പാട് പോലെയുള്ള വേദനയാണ് തോന്നുന്നത്. തന്നെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവാണ് അജിത് പവാര്‍. വലിയ ദുരന്തമായിട്ടാണ് ഇതിനെ കാണുന്നത്. ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതൊന്നും താന്‍ പരിഗണിക്കുന്നില്ല. കേരള ഘടകം എന്‍സിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest