Connect with us

National

മന്ത്രിയുടെ കൊലപാതകം: പേഴ്‌സനൽ സെക്യൂരിറ്റി ഓഫീസർക്ക് സസ്പെൻഷൻ

കൃത്യനിർവഹണത്തിലെ അനാസ്ഥ ആരോപിച്ചാണ് നടപടി

Published

|

Last Updated

ഭുവനേശ്വർ | സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിൻ്റെ പേഴ്‌സനൽ സെക്യൂരിറ്റി ഓഫീസറെ സസ്‌പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിലെ അനാസ്ഥ ആരോപിച്ചാണ് പേഴ്‌സനൽ സെക്യൂരിറ്റി ഓഫീസർ മിത്രഭാനു ദിയോയെ സസ്‌പെൻഡ് ചെയ്തത്.

മന്ത്രിയുടെ കൊലപാതകത്തെ തുടർന്ന് ജാർസുഗുഡ പോലീസ് സൂപ്രണ്ടിനെയും ബ്രജ്‌രാജ്‌നഗർ സബ് ഡിവിഷനൽ പോലീസ് ഓഫീസറെയും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച സ്ഥലം
മാറ്റിയിരുന്നു.

ജാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌ നഗറിലെത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരിക്കെ ജനുവരി 29ന് മന്ത്രി മരിച്ചു.

കേസിൽ അറസ്റ്റിലായ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ദാസിനെ ഒഡിഷ പോലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പോലീസുകാരൻ മന്ത്രിക്ക് നേരെ വെടിയുതിർത്തത്.

Latest