Kerala
മെസ്സി വരും; ആശങ്കയില്ലെന്ന് കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍
ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി

ആലപ്പുഴ | അര്‍ജന്റീന ടീമും മെസ്സിയും കേരളത്തിലേക്ക് വരുമെന്നും അതില്‍ തടസ്സങ്ങളോ ആശങ്കയോ ഇല്ലെന്നും കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍. നിലവില്‍ അര്‍ജന്റീനയുമായി നല്ല ബന്ധമാണ്. സ്‌പോണ്‍സര്‍ പറഞ്ഞതനുസരിച്ച് ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സൗഹൃദ മത്സരമായതിനാല്‍ ഫിഫയുമായി ഇതിന് ബന്ധമില്ല. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ട് കളിക്ക് അനുയോജ്യമാണ്. കലൂര്‍ സ്റ്റേഡിയവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മെസ്സി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രധാന സ്‌പോണ്‍സറായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും അറിയിച്ചു. മെസ്സി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്. ഇവിടെ സൗകര്യം കുറവെങ്കില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയമുണ്ടാക്കാന്‍ തയ്യാറാണെന്ന് റിപോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചു.