Connect with us

MESSI

മെസിക്ക് കൊവിഡ്

മറ്റ് മൂന്ന് താരങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു

Published

|

Last Updated

പാരിസ് | ഇതിഹാസതാരം ലയണല്‍ മെസിക്ക് കൊവിഡ്. പി എസ് ജി ടീം മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് കപ്പില്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച താരങ്ങളെല്ലാം ഐസൊലേഷനിലാണ്.

മെസിക്ക് പുറമെ യുവാന്‍ ബെര്‍നാഡ്, ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോ, നതാന്‍ ബിറ്റുമസല എന്നിവര്‍ക്കും രോഗബാധയുണ്ട്. ടീമിലെ ഒരു സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ലബ് അറിയിച്ചു.

---- facebook comment plugin here -----