finalissima
ഇറ്റലിയെ തകര്‍ത്ത് ഫൈനലിസ്സിമ കപ്പുയര്‍ത്തി മെസ്സിയും സംഘവും
എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.
വെംബ്ലി | യൂറോപ്യന്‍ ചാംപ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് ഫൈനലിസ്സിമ കിരീടം സ്വന്തമാക്കി അര്‍ജന്റീന. 29 വര്‍ഷത്തിന് ശേഷമാണ് കോപ അമേരിക്ക- യൂറോ കപ്പ് ചാംപ്യന്‍മാര്‍ ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ അരങ്ങേറിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.
28ാം മിനുട്ടില്‍ മാര്‍ട്ടിനെസ്, ഒന്നാം പകുതിയുടെ അധിക സമയത്ത് ഡി മരിയ, രണ്ടാം പകുതിയുടെ അധിക സമയത്ത് ഡിബാല എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി ഇറ്റലിയുടെ വലകുലുക്കിയത്. മെസ്സിയുടെ അസിസ്റ്റിലാണ് രണ്ട് ഗോളുകള്‍ പിറന്നത്.
ഇറ്റാലിയന്‍ സൂപ്പര്‍ താരം ജ്യോര്‍ജിയോ ചില്ലിനിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. 118ാം മത്സരത്തോടെ അദ്ദേഹം ബൂട്ടഴിച്ചു. ഇതിന് മുമ്പ് 1985ലും 1993ലുമാണ് ആര്‍ട്ടിമ്യോ ഫ്രാഞ്ചി കപ്പ് എന്ന ഫൈനലിസ്സിമ അരങ്ങേറുന്നത്. ആദ്യ കിരീടം ഫ്രാന്‍സിനും രണ്ടാം ചാംപ്യന്‍മാര്‍ അര്‍ജന്റീനയുമായിരുന്നു.


