Connect with us

protest in delhi

ഡല്‍ഹി നിയമസഭക്ക് മുന്നിൽ പാതിരാ പ്രതിഷേധവുമായി എ എ പി, ബി ജെ പി അംഗങ്ങള്‍

അഴിമതി ആരോപണത്തിലാണ് ഇരുകൂട്ടരുടെയും പ്രതിഷേധം.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിമയസഭാ മന്ദിരത്തിന് മുന്നില്‍ പാതിരാത്രിയും അസാധാരണ പ്രതിഷേധം. ഭരണപക്ഷമായ എ എ പിയുടെയും പ്രതിപക്ഷമായ ബി ജെ പിയുടെയും നിയമസഭാംഗങ്ങളാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. അഴിമതി ആരോപണത്തിലാണ് ഇരുകൂട്ടരുടെയും പ്രതിഷേധം.

ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന 2016ല്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് എ എ പി. എം എല്‍ എമാരുടെ പ്രതിഷേധം. നോട്ടുനിരോധന കാലത്ത് 1,400 കോടിയുടെ നിരോധിത നോട്ട് മാറ്റിയെുടക്കാന്‍ തന്റെ ജീവനക്കാരെ ഗവര്‍ണര്‍ സമ്മര്‍ദപ്പെടുത്തിയെന്നാണ് എ എ പി ആരോപിക്കുന്നത്. അന്ന് സക്‌സേന ഖാദി, ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാനായിരുന്നു.

അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയ്‌നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പിയുടെ പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിരോധവുമായി ബി ജെ പി രംഗത്തെത്തുകയായിരുന്നു.