Connect with us

Ongoing News

മദീനക്ക് ലോകാരോഗ്യ സംഘടനയുടെ 'ഹെൽത്തി സിറ്റി' പദവി

സഊദിയിലെ 14 നഗരങ്ങൾ പട്ടികയിൽ ഇടംനേടി

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിലെ പുണ്യനഗരമായ മദീനക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ‘ഹെൽത്തി സിറ്റി’ പദവി. ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം. മദീന ഗവർണർ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ, ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലിൽ നിന്ന് ഇന്നലെ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

2019ൽ ആദ്യമായി പട്ടികയിൽ ഇടംനേടിയ മദീനക്ക് ഇത് രണ്ടാം തവണയാണ് ഈ പദവി ലഭിക്കുന്നത്. ജിദ്ദക്ക് ശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ‘ഹെൽത്തി സിറ്റി’ ആയി മാറിയ മദീന, ഡബ്ല്യൂ എച്ച് ഒയുടെ എട്ടോളം മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

പാർക്കുകൾ, കാൽനടക്കാർക്കുള്ള ഇടങ്ങൾ, സ്കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയുള്ള ആരോഗ്യ പരിപോഷണ പ്രവർത്തനങ്ങൾ ഈ അംഗീകാരത്തിന് കാരണമായി. മദീനയെ കൂടാതെ ത്വാഇഫ്, തബൂക്ക്, ഉനൈസഹ് തുടങ്ങി സഊദിയിലെ മറ്റ് 14 നഗരങ്ങളും ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി പട്ടികയിൽ ഇടംനേടി.

---- facebook comment plugin here -----

Latest