Kerala
മെഡിക്കല്‍ കോളജ് തീപ്പിടിത്തം; മൂന്നു മരണങ്ങളും പുക ശ്വസിച്ചതുമൂലമല്ലെന്ന് പ്രിന്‍സിപ്പല്‍
വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശി ഗംഗാധരന്‍ എന്നിവര്‍ സംഭവത്തിന് മുമ്പ് തന്നെ മരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി

കോഴിക്കോട് | മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പുകപടര്‍ന്ന പശ്ചാത്തലത്തില്‍ ഉണ്ടായ മൂന്നു മരണങ്ങളും പുകശ്വസിച്ചതുമൂലമല്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവത്തിന് മുമ്പ് തന്നെ മരിച്ചവരാണെന്നു മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരിച്ച മൂന്നുപേരില്‍ ഒരാള്‍ വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മറ്റു രണ്ടുപേരില്‍ ഒരാള്‍ കാന്‍സര്‍ രോഗിയും ഒരാള്‍ കരള്‍ രോഗത്തിന് ഒപ്പം മറ്റു പ്രശ്‌നങ്ങളും ഉള്ളയാളുമായിരുന്നു.
മരിച്ച ഗോപാലന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗോപാലന്റെ കാര്യത്തില്‍ ബന്ധുക്കള്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നില്ല. തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ ആണ് ആരോപണം ഉന്നയിച്ചത്.