Kerala
കെ പി സി സി ആസ്ഥാനത്ത് മാധ്യമ വിലക്ക്
പ്രവേശം ഇനി വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം | കെ പി സി സി ആസ്ഥാനത്ത് ഇന്ന് മുതല്‍ മാധ്യമ വിലക്ക്. വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് മാത്രമേ ഇനി മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകൂ. അനുമതി ഇല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ കെ പി സി സി വളപ്പില്‍ കയറരുതെന്നാണ് നിര്‍ദേശം. ആദ്യമായാണ് കെ പി സി സി ആസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
കെ പി സി സി അധ്യക്ഷൻ മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വം അസാധാരണ നീക്കം നടത്തിയത്. കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പുറത്തുവന്ന റിപോര്‍ട്ടുകള്‍. മാധ്യമ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----