Malappuram
എം ഡി ഐ സിൽവർ ജൂബിലി സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ലോഗോ പ്രകാശനവും സമ്മേളന തീയതിയും പ്രഖ്യാപിച്ചത്.
കരുളായി | സമന്വയ വിദ്യാഭ്യാസ രംഗത്ത് രണ്ടര പതിറ്റാണ്ടായി പ്രവർത്തിച്ച് വരുന്ന മദാറുദ്ദഅ് വത്തിൽ ഇസ്ലാമിയ്യ (എം ഡി ഐ)യുടെ സിൽവർ ജൂബിലി സമ്മേളനം അടുത്ത വർഷം ഫെബ്രുവരി 24, 25, 26 തീയതികളിൽ. ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ലോഗോ പ്രകാശനവും സമ്മേളന തീയതിയും പ്രഖ്യാപിച്ചത്. ആറ് മാസത്തെ പ്രചാരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ, സാമൂഹിക, സാംസ്ക്കാരിക, സേവന മേഖലകളിൽ വിവിധ കർമ പദ്ധതികൾ നടപ്പാക്കും.
മർകസിൽ നടന്ന ചടങ്ങിൽ കെ ടി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എം ഡി ഐ ജനറൽ സെക്രട്ടറി ശൗക്കത്തലി സഖാഫി, കെ സി അബ്ദുല്ല സഖാഫി, കെ പി ജമാൽ കരുളായി, പി മുഹമ്മദ് മുല്ലപ്പള്ളി, മേലേതിൽ സുലൈമാൻ ഹാജി, ടി പി സിദ്ദീഖ് അടക്കമുള്ളവർ സംബന്ധിച്ചു. എം ഡി ഐ സമ്മേളനത്തിന് കാന്തപുരം എല്ലാ വിധ ആശംസകളും അർപ്പിക്കുകയും വിജയത്തിനായി പ്രാർഥന നടത്തുകയും ചെയ്തു.
---- facebook comment plugin here -----





