Connect with us

Kerala

ഒരു വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

കൂലിപ്പണിക്കാരനായ ഷിജില്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്. തുടര്‍ന്നാണ് ഇഹാന് വായില്‍നിന്നു നുരയും പതയും വന്നത്.

Published

|

Last Updated

നെയ്യാറ്റിന്‍കര  | ഒരുവയസ്സുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജില്‍ ഭവനില്‍നിന്ന് കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഷിജില്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്. തുടര്‍ന്നാണ് ഇഹാന് വായില്‍നിന്നു നുരയും പതയും വന്നത്. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേര്‍ന്ന് ഇഹാനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.ഷിജിലും കൃഷ്ണപ്രിയയും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ വീണ്ടും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് ഡിവൈഎസ്പിയും െഫാറന്‍സിക് വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമികനിഗമനത്തില്‍ കുഞ്ഞിന്റെ അന്നനാളത്തില്‍ രക്തം കട്ടപിടിച്ചുകിടന്നതായി കണ്ടെത്തി. കൃഷ്ണപ്രിയയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് ഷിജിലിനെ കസ്റ്റഡിയിലെടുത്തത്.

---- facebook comment plugin here -----

Latest